ഓപ്പറേഷൻ "സുരക്ഷാ ​കവചം​;​ ​സജീവമായി ;​നെയ്യാറ്റിൻകര ​ജോയിന്റ്​ ആർടിഒ ​ കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ സ്കൂൾ ​ബസ്സുകളുടെ​ നിയമലംഘനം പിടികൂടി


 ഓപ്പറേഷൻ "സുരക്ഷാ കവചം; സജീവമായി ;നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ സ്കൂൾ ബസ്സുകളുടെ നിയമലംഘനം പിടികൂടി

തിരുവനന്തപുരം ;ഇന്നലെ നെയ്യാറ്റിൻകരയിൽ നടത്തിയ  പരിശോധനയിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. റോഡ് ടാക്സ് അടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവ്വീസ് നടത്തുന്ന വാഹനങ്ങൾ കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചതിനുശേഷം പിടിച്ചെടുക്കുകയും ചെയ്തു. നിരവധി തവണ സ്കൂൾ ബസുകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടും, പരിശോധനയ്ക്ക് ഹാജരാക്കുകയോ ഫിറ്റ്നസ് എടുക്കുകയാ ചെയ്യാതെ സർവ്വീസ് നടത്തിയ 4 ബസുകൾ പിടിച്ചെടുത്തു. സ്കൂൾ ബസുകളിൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയതിനും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും, നിയമ ലംഘകർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് നെയ്യാറ്റിൻകര, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ. സന്തോഷ്കുമാർ സി.എസ് അലിയിച്ചു. ജോയിന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ പരിശോധനയിൽ മോട്ടോർ വെഹിക്കിൾസ് ശ്രീ മധുകുമാർ റ്റി.ആർ, ശ്രീ. കിഷോർ എസ്., അസിസ്റ്റന് വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ശ്രീ.ഷംനാദ് എസ്. എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി

أحدث أقدم