പിറന്നാൾ ആഘോഷിക്കാൻ വിദ്യാർത്ഥികൾ ആഴിമലയിൽ;പിങ്ക് പോലീസ് പൊക്കി
തിരുവനന്തപുരം : നെയ്യാറ്റിൻകര കോടങ്ങാവിള,അരങ്കമുകൾ സ്വദേശികളായ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥി,വിദ്യാർഥിനികളാണ് പിറന്നാൾ ആഘോഷിക്കാൻ ആഴിമലയിൽ എത്തിയത്.നെല്ലിമൂട്ടിലും പരിസരത്തും ഉള്ള സ്കൂളുകളിലെ വിദ്യാർഥികളാണ് ഇവർ. രക്ഷകർത്താക്കൾ രാവിലെ സ്കൂളിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ഒരു കൂട്ടം വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഒരുമിച്ച് സ്കൂളിനടുത്തുള്ള ബസ്റ്റോപ്പിൽ നിന്നും ബസ് കയറി എവിടേക്കോ പോയതായി രക്ഷകർത്താക്കൾക്ക് വിവരം ലഭിച്ചു. ഈ വിവരം നെയ്യാറ്റിൻകര പോലീസിൽ ഉടൻ തന്നെ അറിയിക്കുകയായിരുന്നു.നെയ്യാറ്റിൻകര സി ഐ കെ. ആർ. ബിജുവും, എസ് ഐ. ആർ . സജീവും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ ആഴിമലയിലാണ് ഉള്ളതെന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു . തുടർന്ന് പിങ്ക് പോലീസിന്റെ സഹായത്തോടെ ഇവരെ വീട്ടിലെത്തിക്കാൻ സാധിച്ചു. വരുംതലമുറയും അവരുടെ രക്ഷകർത്താക്കളും മുന്നോട്ടുള്ള ജീവിതയാത്രയിൽ പാലിക്കേണ്ട കാര്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും വേണ്ട നിർദ്ദേശങ്ങൾ നൽകി എസ് ഐ ബോധ്യപ്പെടുത്തി.
രെക്ഷ കർത്താക്കളോടൊപ്പം വിട്ടയച്ചു.