ആറു മാസങ്ങൾക്കുള്ളിൽ KSRTC. സ്വയം പര്യാപ്തത കൈവരിക്കും: ബിജു പ്രഭാകർ IAS


 ആറു മാസങ്ങൾക്കുള്ളിൽ  കെ.എസ്.ആർ.ടി.സി. സ്വയം പര്യാപ്തത കൈവരിക്കും: ബിജു പ്രഭാകർ ഐ.എ.എസ്.


തിരുവനന്തപുരം ;മാസങ്ങൾക്കുള്ളിൽ  കെ.എസ്.ആർ.ടി.സി. സ്വയം പര്യാപ്തത കൈവരിക്കും: ബിജു പ്രഭാകർ ഐ.എ.എസ്. കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി. അടുത്ത ആറ് മാസത്തിനകം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ടിക്കറ്റ് ഇതര വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് നിരവധി നൂതന പദ്ധതികൾക്ക് കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. യാത്രാ പ്രേമികൾക്കായി ടൂറിസം വകുപ്പും ഇതര ടൂർ പ്രമോട്ടർമാരുമായി കൈകോർത്ത് അന്തർസംസ്ഥാന യാത്രകളും ബജറ്റ് ടൂറിസം വിഭാഗം ആവിഷ്കരിച്ച് നടപ്പിലാക്കും. കെ എസ്.ആർ.ടി.സി. നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " അമ്പതിന്റെ നിറവിൽ " എന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രണ്ടു വർഷത്തിനകം വിവിധ ട്രാവൽ ഏജൻസികളുമായി കൈകോർത്ത് രാജ്യാന്തര ടൂറുകളും കെ.എസ്.ആർ.ടി.സി. വിഭാവന ചെയ്യുന്നതായി ബിജു പ്രഭാകർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി കൂടുതൽ ഇലക്ട്രിക് ബസ് യാത്രകൾ കെ.എസ്.ആർ.ടി.സി. പ്രോത്സാഹിപ്പിക്കും. എല്ലാ ഘട്ടങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ ശക്തി മലയാളി സമൂഹമാണെന്ന് എം.ഡി. അഭിപ്രായപ്പെട്ടു.


   കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര ജനറൽ ബസ്സ്റ്റാന്റിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വിവിധ യാത്രകളുടെ ഭാഗമായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലെയും സെൽഫി കോണ്ടസ്റ്റിലെയും വിജയികൾക്ക് നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ,ബജറ്റ് ടൂറിസം സെൽ ഡപ്യൂട്ടി ജനറൽ മാനേജർ ജേക്കബ്ബ് സാംലോപ്പസ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ സജിത് കുമാർ , സെൽ സ്റ്റേറ്റ് കോ - ഓർഡിനേറ്റർ പ്രശാന്ത്, ജില്ലാ കോ - ഓർഡിനേറ്റർ ജയകുമാർ, യൂണിറ്റ് കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ബജറ്റ് ടൂറിസം യാത്രകളുടെ അവിസ്മരണീയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ച ചിത്ര പ്രദർശനം മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.


أحدث أقدم