പെരുമ്പഴുതൂർ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ
കോൺഗ്രസ് വിജയിച്ചു.
നെയ്യാറ്റിൻകര;പെരുമ്പഴുതൂർ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽകോൺഗ്രസ് വിജയിച്ചു .ആകെയുള്ള പതിനൊന്നു മെമ്പർമാരുടെ
കൂട്ടത്തിൽ ജെനെറൽ വിഭാഗത്തിൽ എസ്‌കെ .ജയചന്ദ്രൻ ,
ചന്ദ്രൻ. എസ് ,എസ്.എം നവീൻ ,വി.പാർത്ഥൻ നായർ,
മാമ്പഴക്കര സോമൻ ,ടി.എസ് .ലിവിങ്‌സ് കുമാർ,എന്നിവരും മേൽക്കൈ നേടി .
വനിതാവിഭാഗത്തിൽ കെ .പ്രിയംവദ ,ഇ.രേഖ ,എന്നിവർ വിജയിച്ചു .
വനിതാ വിഭാഗം സുനിത.എം ഭൂരി പക്ഷം നേടി .എസ്‌എസ്‌സി .വിഭാഗത്തിൽ
വേലപ്പനും ,നിക്ഷേപ വിഭാഗത്തിൽ എസ്‌ജെ .എസ്‌ജെ .അനീഷും വിജയിച്ചു .
ജയിച്ചവർക്കെല്ലാം തൊള്ളായിരത്തിനു മുകളിൽ വോട്ട് ലഭിച്ചു .
എൽഡിഎഫ് സ്ഥാനാർഥികൾക്ക് ഓരോരുത്തർക്കും ഇരുനൂറിനു അടുത്തുള്ള
വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ .പ്രെസിഡെന്റ് ആയി ജെനെറൽ വിഭാഗത്തിൽ വിജയിച്ച
എസ്‌കെ .ജയചന്ദ്രൻ നെ തീരെഞ്ഞെ ടുത്തു .ഏറെ സംഘർഷ ഭരിതമായ
അന്തരീക്ഷത്തിലായിരുന്നു പെരുമ്പഴുതൂർ സഹകരണ ബാങ്ക് തെരെഞ്ഞെടു നടന്നത് .
കോൺഗ്രസ്സും ,സിപി എമ്മും കടുത്ത മത്സരമാണ് നടത്തിയതെങ്കിലും
എസ്‌കെ .ജയചന്ദ്രൻ നേതൃത്വം കൊടുത്ത പാനല് വാൻ വിജയം കരസ്ഥമാക്കി .
ഗ്രൂപ്പുനോക്കാതെ യുള്ള കോൺഗ്രസ് ഇന്റെ പ്രവർത്തനവും കൂട്ടായ്മയും വൻ
വിജയത്തിന് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ .