ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ ശോഭ യാത്ര


 ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ ശോഭ യാത്ര 


നെയ്യാറ്റിൻകര : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ച നെയ്യാറ്റിൻകര നഗരത്തിൽ  ശോഭയാത്ര നടന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പെരുമ്പഴുതൂർ മണ്ഡലത്തിലെ ചെറു  ശോഭായാത്രകൾ പെരുമ്പഴുതൂരിൽ സംഗമിച്ച് മണ്ഡലം ശോഭ യാത്രയായി ടി. ബി ജംഗ്ഷനിൽ എത്തിച്ചേർന്നു.ഓലത്താന്നി,
പി രായുംമൂട് ,രാമേശ്വരം ,കൃഷ്ണപുരം ,അമരവിള ,കാവളാകുളം ,കൂട്ടപ്പന ,ഊരൂട്ടുകാല ,ചെമ്പരത്തിവിള ,തൊഴുക്കൽ തുടങ്ങി
ഇരുപതോളം ഫ്ളോട്ടുകൾ ,പങ്കെടുത്തു ,
രണ്ടു വയസ്സുമുതൽ പ്രായമുള്ള നൂറുകണക്കിന്
കൃഷ്ണനും രാധയും പങ്കാളികളായി .ഓലത്താന്നിയിൽ നിന്നും ശോഭ യാത്രകൾ, പുറപ്പെട്ട് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ സംഗമിച്ചു. വൈകിട്ട് മഹാ ശോഭയാത്രയായി നഗരം ചുറ്റി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. നൂറുകണക്കിന് ഉണ്ണി കണ്ണൻമാരും, രാധമാരും, മറ്റ് പുരാണ  കഥാപാത്രങ്ങളും ഫ്ലോട്ടൂകളും ശോഭ യാത്രയിൽ അണിനിരന്നു. തുടർന്ന് സാംസ്കാരിക പരീക്ഷയുടെ സമ്മാന ദാനവും, പ്രസാദ വിതരണവും നടന്നു.

ജന്മ അഷ്ടമിയോടനുബന്ധിച്ചു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംഗീതനാദാർച്ചന നടന്നു. പ്രമുഖ സംഗീതജ്ഞ പ്രൊഫ: ഓമനക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം  ജില്ലാ അധ്യക്ഷൻ രാകേഷ് ശങ്കർ, വെള്ളയാണി അശോകൻ, എസ്. കെ. ജയകുമാർ, ചെങ്കൽ രാധാകൃഷ്ണൻ, അരവിന്ദ് എസ്. ജി. കവി ഉദയൻകൊക്കോഡ്, നെയ്യാറ്റിൻകര കൃഷ്ണൻ എന്നിവർ സംസാരിച്ചു.







أحدث أقدم