ബോംബേറ് കേസിലെ പ്രതി കഞ്ചാവുമായി എക്സൈസ് ചെക്പോസ്റ്റിൽ പിടിയിൽ
നെയ്യാറ്റിൻകര
:ബോംബേറ് കേസിലെ പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിലായി അമരവിള എക്സൈസ്
ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 40 ഗ്രാം
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി .തമിഴ്നാട് സ്റ്റേറ്റ് ബസിലെ
യാത്രക്കാരനായ കരമന സ്വദേശി രാമകൃഷ്ണൻ മകൻ അമ്പു എന്നു വിളിക്കുന്ന രാകേഷ്
കൃഷ്ണനാണ് കഞ്ചാവുമായി അറസ്റ്റിലായത് . ഇയാൾ നേമത്ത്
ബോംബ്
എറി ഞ്ഞ കേസിൽ പ്രതിയാണ . ഇൻസ്പക്ടർ സഹീർഷ പ്രിവന്റീവ് ഓഫീസർമാരായ സലിം,
റെജികുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സജി, പ്രവീൺ എന്നിവരടങ്ങിയ
സംഘമാണ് പ്രതിയെ പിടികൂടിയത്