പാറശാല കരാളിയിൽ ടിപ്പറിടിച്ചു രണ്ടു വയസ്സുകാരിക്ക് ദാരുണാദ്യം


      പാറശാല കരാളിയിൽ ടിപ്പറിടിച്ചു രണ്ടു വയസ്സുകാരിക്ക് ദാരുണാദ്യം


പാറശാല ; പാറശാല കരാളിയിൽ ടിപ്പർ സ്കൂട്ടർ യാത്രികരെ  ഇടിച്ചു തെറിപ്പിച്ചു .
 രണ്ടു വയസ്സുകാരിഅടക്കം പാറശാല ആർസി സ്ട്രീറ്റ് ഇൽ താമസമുള്ള യഹോവാ നിഷ ദമ്പതികൾ
സഞ്ചരിച്ചിരുന്ന    ബൈക്ക് ആണ് ടിപ്പർഡ്രൈവർ  കിരൺ  ഇന്നുച്ചക്കു3 മണിക്ക്  തട്ടി തെറുപ്പിച്ചത് .
ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരി ഋതിക (2 )തൽക്ഷണം മരണപെട്ടു . യഹോവാ യെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലക്കു പരുക്കേറ്റ ഇയാളുടെ നില ഗരുതരാവസ്ഥയിലാണ്  ,ഭാര്യ  നിഷയെ എസ് എ ടി ആശുപത്രിയിലും പ്രേവേശിപ്പിച്ചു .
നിഷ ഗർഭിണിയാണ് . സ്കൂട്ടർ യാത്രികർ സാവധാനം യാത്ര ചെയ്തു വരികയായിരുന്നു എന്ന്
നാട്ടുകാർ .അമിതസ്പീഡിൽ എത്തിയ മിനി ടിപ്പർ ഇവരെ തട്ടി തെറുപ്പിച്ചശഷം മറിയുകയായിരുന്നു
പരിക്കേറ്റ ടിപ്പർ ഡ്രൈവർ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലാണ് .
മരണപ്പെട്ട രണ്ടു വയസ്സുകാരി ഋതിക പാറശ്ശാലആശുപത്രി മോർച്ചറിയിൽ .
പോലീസിന്റെ വാഹന പരിശോധന സജീവമല്ലന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട് .ഹെൽമെറ്റും
ആർസിബുക്കും പരിശോധിക്കുന്നതൊഴിച്ചാൽ മദ്യപാനികളെ പിടികൂടി ലൈസൻസ്  ക്യാൻസൽ ചെയ്യുന്നില്ലെന്നു
ആക്ഷേപമുണ്ട് .
أحدث أقدم