K P S T A സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

K P S T A സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

തിരുവനന്തപുരം ;കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (K P S T A) നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നടന്ന സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ചു. 



ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് തെറ്റായ ചില പ്രചരണങ്ങൾ ചില ഭരണാധികാരികളിൽ  നിന്നും ഉണ്ടാകുന്നതിന്റെ ഫലമായി യഥാർത്ഥ സ്വാതന്ത്ര്യ സമരമെന്താണെന്നും, ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും സ്വാതന്ത്ര്യം നേടുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ പങ്ക് എന്താണെന്നും  ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടിയും ഈ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷി ക്കുന്നതിനുവേണ്ടിയുമാണ്  K P S T A യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്, K P S T A തിരുവനന്തപുരം ജില്ലാപ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് ഉദ്ഘാടനം ചെയ്തു. സദസ്സിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ശ്രീ. അസ്‌വിൻരാജ് R H അധ്യക്ഷത വഹിച്ചു. ഈ സദസ്സിൽ ഡോ. ബെറ്റിമോൾമാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീ. V K അവനീന്ദ്രകുമാർ, K P S T A യുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ശ്രീ.ബിജുതോമസ്, ശ്രീ. C R ആത്മകുമാർ, ശ്രീ. K S മോഹനകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. ഫ്രഡിബായി C സ്വാഗതവും, വിദ്യാഭ്യാസജില്ലാ ട്രഷറർ ശ്രീ. വിമൽ S S നന്ദിയും പ്രകാശിപ്പിച്ചു. ഈ സദസ്സിന് സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി. സിന്ധു S,  സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. അനിൽ രാജ്,മഞ്ചു എസ്,ശ്രീകല. ഐ,  തുടങ്ങിയവർ നേതൃത്വം നൽകി.
 

أحدث أقدم