പവിത്രാനന്ത പുരം കോളിനിക്കാർക്കു ഉത്‌സവത്തിന്റെ ദിനങ്ങൾ;


 സെപ്റ്റംബർ 23ന് പട്ടയമേള
 നെയ്യാറ്റിൻകര താലൂക്കിലെ പട്ടയമേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും


നെയ്യാറ്റിൻകര: പവിത്രാനന്ത പുരം കോളിനിക്കാർക്കു ഉത്‌സവത്തിന്റെ ദിനങ്ങൾ;
സെപ്റ്റംബർ 23ന് പട്ടയമേള .നാലു പതീറ്റാണ്ടു കാലത്തെ ആഗ്രഹമായിരുന്നു പവിത്രാനന്ത പുരം കോളിനിക്കാർക്കു താസിക്കുന്ന സ്ഥലത്തിന്  ഒരു ഒരു രേഖ ലഭിക്കുക എന്ന സ്വപ്നം .ഇന്നിതാ അത് യാഥാർഥ്യമാകുന്നു .കോൺഗ്രസ് ,കേരളാകോൺഗ്രസ്,
സിപിഎം ,സിപി ഐ ,ജനതാദൾ തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനു കൂട്ട് നിന്നു ,പങ്കാളിയായി .ഈ ഒരുമായാണ്
പട്ടയം ലഭിക്കാൻ കാരണമായത് .
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയമേള റവന്യൂ- ഭവന വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.  സെപ്റ്റംബർ 23ന് രാവിലെ11 മണിയ്ക്ക്   നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിലാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.    എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ - എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്കിലെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പട്ടയ വിതരണമാണ്.            
     കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ ഡോ: ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ്, സബ് കളക്ടർ എം എസ് മാധവിക്കുട്ടി,   പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് കെ ബെൻ ഡാർവിൻ, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിത കുമാരി, സി പി ഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അവനീന്ദ്രകുമാർ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർ രാജേഷ്, എ കെ പുരുഷോത്തമൻ, എം എ കബീർ, നെല്ലിമൂട് പ്രഭാകരൻ, ഡി രതികു മാർ, അരുമാനൂർ ശശി, തുളസി, നെയ്യാറ്റിൻകര തഹസിൽദാർ ജെ എൽ അരുൺ തുടങ്ങിയവർ സംസാരിക്കും.
أحدث أقدم