പൊലീസുകാരുടെ ലാത്തി ഒടിച്ചും യൂണിഫോം വലിച്ചു കീറിയും
മേനിനടിച്ച
സംഘത്തിലെ ഒരാൾ കൂടി പിടിയിൽ.
തിരുവനന്തപുരം
;വെളളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയിൽ തടയാനെത്തിയ
വെള്ളറട പോലീസിനെ മർദ്ദിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. സംഭവത്തിൽ
ഒൻപതാം പ്രതിയായ കൊല്ലയിൽ ധനുവച്ചപുരം മധുവസന്തം വീട്ടിൽ അനൂപ് (30) ആണ്
പിടിയിലായത്. പാലിയോട് കാവിൽ റോഡരികത്തു വീട്ടിൽ വൈശാഖ് (20)നേരതെ
പിടിയിലായിരുന്നു. മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരെ
പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി വെളളറട പോലീസ് അറിയിച്ചു.
സെപ്റ്റംബർ 12 നാണ് വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാർ,
ഡ്രൈവർ അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവരെ ചവിട്ടുകയും അസഭ്യം
പറയുകയും മർദ്ദിക്കുകയും ചെയ്തു.
സംഭവ ദിവസം രാത്രി പത്ത് മണിയോടെ കാരക്കോണത്ത് ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. രാത്രി പട്രോളിംഗിനുണ്ടായിരുന്ന പോലീസ് സംഘം ചേരിതിരിഞ്ഞ് അക്രമം നടത്തിയ അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഇവർക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തിലെ പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. അക്രമിസംഘത്തെ പിടികൂടാൻ വെള്ളറട എസ് എച്ച് ഒ മൃദുൽ കുമാറിന്റെ യുടെ നേതൃത്വത്തിൽ ''അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വെള്ളറട എസ് എച്ച് ഒ യുടെയും എസ് ഐ യുടെയും നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.