മലയോര ഹൈവേയുടെപണി കഴിഞ്ഞിട്ടും റോഡിൽ ഗർത്തങ്ങൾ
മാസങ്ങൾക്കു
മുൻപ് മലയോര ഹൈവേയുടെ പണി കഴിഞ്ഞു ഇപ്പോൾ പനച്ചമൂട് പുളിമൂട് ജംഗ്ഷനിൽ
രൂപപെട്ട കുഴികളിൽ വീണു ധാരാളം കൽനടയാത്രകരും ഇരുചക്രവാഹനക്കാരും അപകടത്തിൽ
പെടുന്നത് നിത്യകാഴ്ചായാണ്.
കുഴികൾ അടയ്ക്കുവാൻ എം ഏൽ എ യോടും
അധികാരികളോടെ പരാതികൾ പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ലാത്തതിനാൽ യുത്ത്
കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും ബ്ലോക്ക് മെമ്പറുമായ വെള്ളറട ശ്യാം,
ഷഹബാസ്, ലിജു, വിജീഷ്, അജിൻ, കലാം, പ്രശാന്ത് മുതലായവരുടെ നേതൃത്വത്തിൽ
കോൺക്രീറ്റ് കൊണ്ട് കുഴികൾ അടച്ചു.