മലയോര ഹൈവേയുടെപണി കഴിഞ്ഞിട്ടും റോഡിൽ ഗർത്തങ്ങൾ


 മലയോര ഹൈവേയുടെപണി കഴിഞ്ഞിട്ടും റോഡിൽ ഗർത്തങ്ങൾ


മാസങ്ങൾക്കു മുൻപ് മലയോര ഹൈവേയുടെ പണി കഴിഞ്ഞു ഇപ്പോൾ പനച്ചമൂട് പുളിമൂട് ജംഗ്ഷനിൽ രൂപപെട്ട കുഴികളിൽ വീണു ധാരാളം കൽനടയാത്രകരും ഇരുചക്രവാഹനക്കാരും അപകടത്തിൽ പെടുന്നത് നിത്യകാഴ്ചായാണ്.

കുഴികൾ അടയ്ക്കുവാൻ എം ഏൽ എ യോടും അധികാരികളോടെ പരാതികൾ പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ലാത്തതിനാൽ യുത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും ബ്ലോക്ക്‌ മെമ്പറുമായ വെള്ളറട ശ്യാം, ഷഹബാസ്, ലിജു, വിജീഷ്, അജിൻ, കലാം, പ്രശാന്ത് മുതലായവരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് കൊണ്ട് കുഴികൾ അടച്ചു.


أحدث أقدم