ക്രിസ്തുമസ് ന്യൂ ഇയർ  ആഘോഷത്തിന്  കേരളത്തിലേക്ക്  മയക്കുമരുന്ന് കടത്തുന്നു 


അമരവിളയിൽ MDMA കടത്തിയ യുവാവ് എക്സ് ഐസ് കസ്റ്റഡിയിൽ
തിരുവനന്തപുരം ;നെയ്യാറ്റിൻകര അമരവിളയിൽ MDMA കടത്തിയ യുവാവ് എക്സ് ഐസ് കസ്റ്റഡിയിൽ
ഇന്ന് രാവിലെ പതിനൊന്നിന്  ബാംഗ്ലൂരിൽ നിന്നും തിരുവനന്ത പുരത്തേക്കു വരിക യായിരുന്ന സൂരജ്
എന്ന ബസ്സിൽ യാത്രക്കാരനായിരുന്ന സുമേഷ് 25 നെയാണ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിൽ
എക്സ് ഐസ് സംഘം  പിടികൂടിയത് .ചിറയിൻകീഴ് ,പെരുംകുഴി സ്വ ദേശി   സുമേഷ്  മുൻപും ലഹരി കടത്തിൽ
ഉൾപ്പെട്ടിട്ടുണ്ടന്നു ചിറയിൻകീഴ് എക്സിസ് പറയുന്നു .18 .35ഗ്രാം മെത്താംഫിറ്റമിൻ എന്ന ഇനത്തിൽപ്പെട്ട
മയക്കുമരുന്നാണ്  പിടികൂടിയത് .ലഹരിപാർ ടികളിൽ ഉപയോഗിക്കുന്ന ഇതിന്  കോളേജ് സ്കൂൾ തലത്തിൽ
പ്രചാരമുണ്ട് . എക്സ് ഐസ് സിഐ സന്തോഷ് ,എസ്‌ഐ രതീഷ് ,സുധീഷ് ,നന്ദകുമാർ ,അഭിജിത് ,തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം കൊടുത്തു . ക്രിസ്തുമസ് ,ന്യൂ ഇയർ പാർട്ടികക്ക്  മുൻകൂട്ടി MDMAശേഖരിക്കുന്നതാകാം ഇത്തരം കടത്തുകൾ.
أحدث أقدم