ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ


 ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ
തിരുവനന്തപുരം ;നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ . കെഎസ്ആർടിസി ബസ്സ്  നിർത്താതെ പോയി .നെയ്യാറ്റിൻകര ടീ ബീജംഗ്ഷനു സമീപം ദേശീയപാതയിൽ കഴിഞ്ഞദിവസം രാവിലെ ഒൻപതിനാണ് സംഭവം .
ഓടിക്കൂടിയ ആളുകളും ഓട്ടോ റിക്ഷാഡ്രൈവറന്മാരും ചേർന്ന് നെയ്യാറ്റിൻകര ,അരങ്ക മുകൾ ,പൊറ്റയിൽ ,
ധന്യഭവനിൽ ,മന്യ യെ ആദ്യം  തിരുവനന്തപുരംമെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട്
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡിൽ രണ്ടാമത്തെ ബെഡ്‌ഡിൽ  പ്രേവേശിപ്പിച്ചു .
വിദ്യാർഥിനിയുടെ തോളെല്ലു  ഒടിഞ്ഞിട്ടുണ്ട്  ,കണ്ണിനു താഴെ എല്ലിന് പൊട്ടലുണ്ട് .ബസ്സിൽ നിന്നുള്ള
വീഴ്ചയിൽ ശരീരമാസകലം പരിക്കുണ്ട് .വെള്ളമോ ഭക്ഷണമോ കഴിക്കാൻ  മന്യ ക്കാകില്ല . അരങ്ക മുകൾ ബിനു.ഷീബാ ദമ്പതികളുടെ ഇളയമകളാണ് .അപകടത്തിൽ പെട്ട മന്യ .പാറശാല സർക്കാർ വനിതാ ഐടിഐ യിലെ കമ്പ്യൂട്ടർ വിദ്യാർഥിനിയാണ് .
രാവിലെ മൂന്നുകാലിന് മൂട് നിന്ന്   കളിയിക്കാവിള കെഎസ്ആർടിസി ബസ്സിൽ സഞ്ചരിക്കവെയാണ്
ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണത് .കുടുംബം നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട് .വിദ്യാർഥിനിയെ ഇതുവരെ കെഎസ്ആർടിസി ജീവനക്കാർ എത്തിനോക്കിയിട്ടില്ല .










أحدث أقدم