നിംസ് "എന്റെ ഹൃദയം എന്റെ ഗ്രാമം "
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും, ബോധവത്ക്കരണവുംസംഘടിപ്പിച്ചു
Tvm News desk : നിംസ് "എന്റെ ഹൃദയം
എന്റെ ഗ്രാമം"
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും
സംഘടിപ്പിച്ചു. നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15ാം വാർഷികത്തോടനുബന്ധിച്ച്ന ടപ്പിലാക്കുന്ന
"എന്റെ ഹൃദയം എന്റെ ഗ്രാമം " പദ്ധതിയുടെ ഭാഗമായാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്തും സംയുക്തമായി
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും
സംഘടിപ്പിച്ചത്. രാവിലെ 9 മണി മുതൽ 3 മണി വരെ ധനുവച്ചപുരം എൻ കെ എം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാർ നിർവഹിച്ചു.
കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സന്ധ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ പാറശാല എം എൽ എ സി കെ ഹരീന്ദ്രൻ
വിശിഷ്ടാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബൈജു , മഹേഷ്, ജ്യോതിഷ് റാണി, അനില തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ , സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.പ്രശസ്ത കാർഡിയോളജിസ്റ്റും നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ്കാ ർഡിയോളജിസ്റ്റുമായ ഡോ. പി.എസ്. ശ്രീജിത്ത് ക്യാമ്പിന്
നേതൃത്വം നൽകി.
ചിത്രം :നിംസ് "എന്റെ ഹൃദയം
എന്റെ ഗ്രാമം " സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു