ഒരിടവേളക്കുശേഷം
ഇരുതല മൂരിപാമ്പ് കടത്തു സജീവം
തിരുവനന്തപുരം;
ബാംഗ്ലൂരിൽ നിന്ന് എയർബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയും 2 യുവാക്കളെ
യും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനക്കിടെ പിടി കൂടി . അമരവിള ചെക്ക്പോസ്റ്റിൽ
ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം.
യുവാക്കളെയും ഇരുതല മൂരിയിനത്തിൽ പെട്ട പാമ്പിനെയും ഫോറസ്റ്റിനു കൈമാറി. ആഭിചാരക്രിയകൾക്കും , ദുർമന്ത്രവാ
ദത്തിനുമാണ്
രഹസ്യമായി കടത്തിക്കൊണ്ടുവരുന്ന ഇരുതല മൂരി എന്നറിയപ്പെടുന്ന പാമ്പിനെ
ഉപയോഗിക്കുന്നത് .മൂന്ന് അടി നീളമുള്ള
ഇരുതല മൂരി
പാമ്പിന് മുന്കാലത്തു കോടിക്കണക്കിനു വിലയുണ്ടന്നു തെറ്റിദ്ധരിപ്പിച്ചു
കച്ചവട സംഗംരംഗത്തുണ്ടായിരുന്നു . ഒരിടവേളക്കുശേഷം ഈ ഉരഗത്തിനെ പിടിച്ചു
വിൽക്കുന്ന സംഗം ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ആരെയും ഉപദ്രവിക്കാത്ത ഈ
ഇനം പാമ്പ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കയാണ്. പ്രാവച്ചമ്പലം വിഷ്ണു,
കരിക്കകം വിജിത് എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത് .
അമരവിള ടോൾ എക്സ് ഐസ് ചെക്ക് പോസ്റ്റ് ഇൻസ്പക്ടർ വി. എൻ. മഹേഷ്, ജയചന്ദ്രൻ, ആർ.അലക്സ് , എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത് .
ബാഗ്ലൂരിൽ
നിന്ന് തിരുവനന്തപുരത്തേക്കു വന്ന കല്ലട ബസ്സിൽ നടത്തിയ പരിശോധനക്കിടെ
കസ്റ്റഡിയിലായ. രണ്ട് യുവാക്കളയും. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക്
കൈമാറി.ഫോറസ്റ് വകുപ്പ് കേസെടുത്തു യുവാക്കളെ കോടതിയിൽ ഹാജരാക്കും