ഒരിടവേളക്കുശേഷം ഇരുതല മൂരിപാമ്പ് കടത്തു സജീവം


ഒരിടവേളക്കുശേഷം ഇരുതല മൂരിപാമ്പ് കടത്തു സജീവം 

തിരുവനന്തപുരം; ബാംഗ്ലൂരിൽ നിന്ന് എയർബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയും 2 യുവാക്കളെ യും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനക്കിടെ പിടി കൂടി . അമരവിള ചെക്ക്പോസ്റ്റിൽ ഇന്നലെ  രാവിലെ 11  മണിക്കാണ് സംഭവം.
യുവാക്കളെയും  ഇരുതല മൂരിയിനത്തിൽ പെട്ട പാമ്പിനെയും ഫോറസ്റ്റിനു കൈമാറി. ആഭിചാരക്രിയകൾക്കും , ദുർമന്ത്രവാ
ദത്തിനുമാണ് രഹസ്യമായി കടത്തിക്കൊണ്ടുവരുന്ന ഇരുതല മൂരി എന്നറിയപ്പെടുന്ന പാമ്പിനെ ഉപയോഗിക്കുന്നത് .മൂന്ന് അടി  നീളമുള്ള ഇരുതല മൂരി പാമ്പിന്  മുന്കാലത്തു കോടിക്കണക്കിനു വിലയുണ്ടന്നു തെറ്റിദ്ധരിപ്പിച്ചു കച്ചവട സംഗംരംഗത്തുണ്ടായിരുന്നു .    ഒരിടവേളക്കുശേഷം ഈ ഉരഗത്തിനെ പിടിച്ചു വിൽക്കുന്ന സംഗം ഇപ്പോൾ  രംഗത്തുവന്നിട്ടുണ്ട്. ആരെയും ഉപദ്രവിക്കാത്ത ഈ ഇനം പാമ്പ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കയാണ്. പ്രാവച്ചമ്പലം വിഷ്ണു, കരിക്കകം വിജിത് എന്നിവരെയാണ്  ഇന്നലെ  കസ്റ്റഡിയിൽ എടുത്തത് .
അമരവിള ടോൾ എക്സ് ഐസ്  ചെക്ക് പോസ്റ്റ് ഇൻസ്പക്ടർ വി. എൻ. മഹേഷ്, ജയചന്ദ്രൻ, ആർ.അലക്സ് , എന്നിവരാണ്  പരിശോധനക്ക് നേതൃത്വം നൽകിയത് .
ബാഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന കല്ലട ബസ്സിൽ നടത്തിയ  പരിശോധനക്കിടെ കസ്റ്റഡിയിലായ. രണ്ട് യുവാക്കളയും. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.ഫോറസ്റ് വകുപ്പ് കേസെടുത്തു യുവാക്കളെ കോടതിയിൽ ഹാജരാക്കും

 

أحدث أقدم