രണ്ടു വർഷമായി ചിന്താ ജെറോം താമസം റിസോർട്ടിൽ, കുറഞ്ഞ പ്രതിദിന വാടക 6490 രൂപ; സംഭവം വിവാദമായി , പരാതി


 
ഒന്നര  വർഷമായി ചിന്താ  ജെറോം  താമസം റിസോർട്ടിൽ, കുറഞ്ഞ പ്രതിദിന വാടക 6490 രൂപ; സംഭവം വിവാദമായി , പരാതി

കൊല്ലം ∙ ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി.
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്ടുമെന്റിനു സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം – പരാതിയിൽ ആവശ്യപ്പെട്ടു.
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു.
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ചിന്താ ജെറോം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു .38 ലക്ഷം രൂപയുണ്ടങ്കിൽ വീടും സ്ഥലവും വാങ്ങാമെന്നിരിക്കെ  റിസോ വെള്ളം കുടിക്കേണ്ടി വരുമോ ർട്ടിൽ താമസിച്ചത് എന്തിനെന്നു ള്ളൂ ചോദ്യം കേരളം ജനത ചോദിക്കുമ്പോൾ നൂറുനാക്കുള്ള  ചിന്താ വെള്ളം കുടിക്കേണ്ടി വരുമോ .അമ്മയുടെ ചികിത്സക്കാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ 
أحدث أقدم