കാപ്പാ കേസിലെ പ്രതി ചെന്നൈയിൽ നിന്നും അറസ്റ്റിൽ


 കാപ്പാ കേസിലെ  പ്രതി ചെന്നൈയിൽ നിന്നും അറസ്റ്റിൽ


തിരുവനന്തപുരം ; കാപ്പാ കേസിലെ  പ്രതി ചെന്നൈയിൽ നിന്നും അറസ്റ്റിൽ . നെയ്യാറ്റിൻകര, മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ സംഘം ചേർന്ന് വീടുകളിൽ കയറി വടി വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയും താമസക്കാരെ ദേഹോപദ്രവം ഏൽപിച്ചും, യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചും, പൊതുമുതൽ നശിപ്പിച്ചും സമാധാന അന്തരീക്ഷത്തിനും, സാമൂഹിക ജീവിതത്തിനും ഭീഷണി നേരിടുവിപ്പിച്ച് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പെരുമ്പഴുതൂർ ,കടവൻകോഡ് കോളനിയിൽ രാജു മകൻ 24 വയസ്സ് ഉള്ള മൊട്ട എന്ന് അറിയപ്പെടുന്ന  ശ്രീജിത്തിനെ തിരുവനന്തപുരം ജില്ല മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി ശ്രീമതി ശില്പ ദേവ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട്  ടി. ഫറാഷ് , നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർ സജീവ്. ആർ, അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, രതീഷ് എ.കെ. ലെനിൻ എന്നിവർ അടങ്ങിയ അന്വേഷണസംഘം തമിഴ്നാട് സംസ്ഥാനത്തെ ചെന്നൈയിൽ  ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ കേന്ദ്രത്തിൽ നിന്നും ശ്രമകരമായ രീതിയിൽ  അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കി .
أحدث أقدم