പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത പകയിൽ ; വീട്ടിൽ കയറി ആക്രമിച്ചു ;പ്രതികൾ പിടിയിൽ


 പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത പകയിൽ ; വീട്ടിൽ കയറി   ആക്രമിച്ചു ;പ്രതികൾ പിടിയിൽ


തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ  പരാതി കൊടുത്തതിലുള്ള വിരോധത്തിൽ മേലാംകോട് സ്വദേശി, സന്തോഷ് എന്നയാളെ ആക്രമിച്ച കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. നേമം, മേലാംകോട്, കൊല്ലംകോണം തളത്തിൽ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് (23), നേമം, മേലാംകോട്, അമ്പലക്കുന്ന് ലക്ഷമി ഭവനിൽ അഭിജിത്ത് (19) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ വന്നു  അസഭ്യം വിളിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നൽകിയിയതിലുള്ള അഭിജിത്തും അമ്പലകുന്നുള്ള സുഹൃത്തായ അഭിജിത്തും ചേർന്ന് സന്തോഷിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും പോലീസ് എ.സി.പി ഷാജി, നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ , എസ്.ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ,എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ പ്രവീൺ, സാജൻ, ദീപക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അഭിജിത്ത് (19) അഭിജിത്ത് ഉണ്ണി (23)
أحدث أقدم