ടാറസ് ട്രക്കുകൾ നിയന്ത്രണമില്ലാതെ പായുന്നു ;ഒരുമരണം ;നാലുപേർക്ക് പരുക്ക്

ടാറസ്  ട്രക്കുകൾ നിയന്ത്രണമില്ലാതെ പായുന്നു ;ഒരുമരണം ;നാലുപേർക്ക് പരുക്ക്. 
തിരുവനന്തപുരം ;ടാറസ്  ട്രക്കുകൾ നിയന്ത്രണമില്ലാതെ പായുന്നു ;ഒരുമരണം ;നാലുപേർക്ക് പരുക്ക് .നെയ്യാറ്റിൻകര  ആറാലുംമൂട്ടിൽ കാള ചന്തക്കു സമീപം ടാറസ് ട്രക്ക്  മിനിലോറിയിൽ തട്ടി നാലുപേർക്ക് പരുക്ക്  ഒരു മരണം .ഇന്ന് രാവിലെ 8 മണിക്ക്ആ റാലുംമൂട്ടിൽ കാള ചന്തക്കു സമീപംആണ് സംഭവം .നെയ്യാറ്റിൻകര തിരുവനന്തപുരം ദേശീയപാതയിൽ വഴിമുക്ക് ഭാഗത്തുനിന്ന് വന്ന ടാറസ് ട്രക്ക് മുൻപേ പോകുകയായിരുന്നു മിനിലോറിയിൽ തട്ടിയാണ്അപകടംഉണ്ടായത്.മിനിലോറിതട്ടിസമീപത്തെ ചായക്കടയിലുണ്ടായിരുന്ന അതിയന്നൂർ ,നെട്ടറ ത്ത ല വീട്ടിൽ ,ഗോപാലൻ (82 )മരണപ്പെട്ടു .

 മിനിലോറി ഡ്രൈവർ രെജിൽ  നെ പരുക്കേറ്റ നിലയിൽ  തിരുവനന്തപുരംമെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു .പുന്നക്കാട്‌ ചന്ദ്രൻ ,തട്ടുകട ഉടമ രാജശേഖരൻആറാലുംമൂട് ചന്ദ്രൻ,ആറാലുംമൂടു  സെയ്താലി ,തുടങ്ങിയവർ ജെനെറൽ ആശുപത്രിയിലും ചികിത്സയിലാണ്  ഇടിയുടെ  ആഘാതത്തിൽ  തട്ടുകട തകർന്നിട്ടുണ്ട് ..മരണപ്പെട്ട അതിയന്നൂർ ,നെട്ടറ ത്ത ല വീട്ടിൽ ,ഗോപാലൻ (82 ) നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും .ടാറസ് ട്രക്ക്  മിനിലോറിയുടെ  തൊട്ടുപിറകിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത് .ഇടത്തോട്ടുതിരിയാൻ മിനിലോറി വേഗതകുറച്ചപ്പോൾ  വലിയലോറി മിനിലോറിയെ തട്ടിയിട്ടെന്നായിരുന്നു ദൃക്‌സാക്ഷികൾ പറയുന്നത് .ടാറസ് ലോറി അമിത വേഗത്തിലായിരുന്നു .ടാറസ് ലോറി അമിത വേഗത ക്കു തടയിടാൻ പോലീസ് രംഗത്ത് വരണമെന്ന്  നാട്ടുകാർ ആവശ്യപ്പെടുന്നു .

 

أحدث أقدم