രണ്ട് മൂർഖൻ പാമ്പിനെ വനം വകുപ്പ് അർ ആർ ടി അംഗം രോഷ്‌നി എത്തി പിടികൂടി.

രണ്ട് മൂർഖൻ പാമ്പിനെ വനം വകുപ്പ്  അർ ആർ ടി അംഗം രോഷ്‌നി എത്തി പിടികൂടി.

തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം ആര്യനാട് രാജൻ്റെ രതീഷ് ഭവനിൽ ആണ് സംഭവം. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ പത്തി വിരിച്ചു  നിന്ന മൂർഖൻ  ഭയന്ന് ഓടിയ കുട്ടിക്ക് പിന്നാലെ കൂടുകയും കുട്ടി വീടിനുള്ളിൽ കയറുകയും മൂർഖൻ വീടിൻ്റെ പടികെട്ടുകൾക്ക് അടിയിലേക്ക് പതുങ്ങുകയും ചെയ്തു.

കുട്ടിപറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാർ വനം വകുപ്പിൽ സംഭവം വിളിച്ചു അറിയിക്കുകയും ആര് ആര് ടീ അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസർമായ രോഷ്നി എത്തി പാമ്പിനെ പിടികൂടി കുട്ടിയുടെയും വീട്ടുകാരുടെയും ഭയത്തിന് സമാധാനം  ഉണ്ടാക്കി.

മൂർഖനെ പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

ഇതിനിടെ നെടുമങ്ങാട് നെട്ടയിൽ കൂറ്റൻ  മൂർഖനെ കണ്ടതായി അറിയിപ്പെത്തി.

ഇവിടെ ഹൗസിംഗ് ബോർഡിന് സമീപം റസിഡൻസ് ഏരിയയിൽ ചന്ദ്ര ബാബുവിൻ്റെ വീടിന് മുന്നിലായി പുരയിടത്തിൽ എലിയുടെ മാളത്തിൽ പതുങ്ങിയ പാമ്പ് ഇടക്കിടെ പുറത്തിറങ്ങി ഇഴഞ്ഞു നടന്നത്  ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.സാധാരണ മൂർഖനെ കാൾ  വലിപ്പം കൂടിയ മൂർഖനെ പുരയിടത്തിലെ എലി മാളങ്ങൾ എല്ലാം പൊളിച്ചു ആണ് പുറത്തെടുത്തത്.അഞ്ചു കിലോയിൽ അധികം ഭാരം ഉള്ള പാമ്പിനെ വളരെ ശ്രമകരമായി ആണ്  പ്രത്യേക ചാക്കിൽ കയറ്റി വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയത്. പിടികൂടിയ പാമ്പുകളെ ഉൾക്കാട്ടിൽ പിന്നീട് തുറന്നു വിടുമെന്ന് വനം വകുപ്പ്


 

أحدث أقدم