ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും ; സ്വതന്ത്ര പത്രപ്രവർത്തകൻറെ നാടു കടത്തൽ ദിനാചരണം


 ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞ സ്വതന്ത്ര പത്രപ്രവർത്തകൻറെ  
നാടു കടത്തൽ  ദിനാചരണം 

തിരുവന ന്തപുരം  ;ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ യും എന്ന ആപ്തവാക്യം ജനങ്ങൾക്ക് നൽകിയ സ്വതന്ത്ര പത്രപ്രവർത്തകപത്രപ്രവർത്തക കുലപതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ  നാടു കടത്തൽ  ദിനാചരണം 
നെയാറ്റിൻകരയിൽ വിവിധ സംഘടനകൾ  ആചരിച്ചു .ഇന്ത്യൻ നാഷണൽ കോൺഗ്രസ് ,സ്വദേശാഭിമാനി കൾച്ചറൽ  സെന്റർ ,ഫ്രാൻ ,ലോഹ്യാ കൾച്ചറൽ  സെന്റർ,ഓൾ ഇന്ത്യപ്രസ് ക്ലബ് ,കേരള പത്രപ്രവർത്തക അസോസിയേഷൻ 
നെയ്യാറ്റിൻകര നഗരസഭ തുടങ്ങിയ സംഘടനകളാണ് ദിനാചരണം സംഘടിപ്പിച്ചത് .കൃഷ്‌ണൻ കോവിൽ ജംഗ്ഷനിലെ ,സ്വദേശാഭിമാനി പാർക്ക് ,നെയ്യാറ്റിൻകര GHSS ,പ്രസ് ക്ലബ് ഹാൾ ,തുടങ്ങിയ  ഇടങ്ങളാണ് വേദിയായത് .
നെയ്യാറ്റിൻകര പ്രസ് ക്ലബ് ഹാളിൽ ഡി .രതികുമാറിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ ;പ്രഭിൻ  സ്വാഗതവും ഉത്‌ഘാടനം ജോംവാ ജെനെറൽ സെക്രെട്ടറി  തോമസ്മു ജോസെഫ്ഉം  നിർവഹിച്ചു .മു ഘ്യ പ്രഭാഷണം ലെഫ്റ്റ ;സുഗതകുമാർ
നടത്തി .വിജിൻ അർവി ,ഷമീർ ,സജു ,സാജൻ ,സജീവ് , സുരേഷ് അമരത്തു ,ജോൺ ,ഷമീർ ,എൽ.എസ്.   കൃ ഷ്ണ കുമാർ  ,അജയൻ ,മോഹൻദാസ് 
മണികണ്ഠൻ തുടങ്ങിയമാധ്യമ പ്രവർത്തകർ പങ്കെടുത്തു .


കൃഷ്‌ണൻ കോവിൽ ജംഗ്ഷനിലെ ,സ്വദേശാഭിമാനി പാർക്ക്  നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 113 മത് നാടുകടത്തൽ ദിനാചരണം നടത്തി, AICC മെമ്പർ നെയ്യാറ്റിൻകര സനൽ ഉത്ഘാടനം ചെയ്തു, പത്ര ധർമ്മം ഉയർത്തി പൗരസ്വാതന്ത്രത്തിനു വേണ്ടി പോരാടിയ വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്നും രാജഭരണ കാലത്ത് അഴിമതിക്കെതിരെ പ്രതികരിച്ചതിന് നാടുകടത്തപ്പെട്ട കേരളീയ പത്രപ്രവർത്തന രംഗത്തെ രക്തസാക്ഷിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്നും അദ്ദേഹംഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് M. C. സെൽവരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KPCC സെക്രട്ടറി അഡ്വ. S. K. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി, KPCCസെക്രട്ടറി ഡോ. R. വത്സലൻ, DCC ഭാരവാഹികളായ മാരായമുട്ടം സുരേഷ്, അഡ്വ. K. വിനോദ് സെൻ, M. R. സൈമൺ, R. O. അരുൺ, M. മുഹിനുദീൻ, ജോസ് ഫ്രാങ്കിളിൻ, കക്കാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു കോൺഗ്രസ് നേതാക്കളായ വഴിമുക്ക് ഹക്കിം, പത്താംകല്ല് സുഭാഷ്, K.R. മാധവൻ കുട്ടി, അഹമ്മദ് ഖാൻ, കൗൺസിലർമാരായ R.അജിത. ഗ്രാമം പ്രവീൺ, Adv. L. S. ഷീല. സജു ചായ്ക്കോട്ടുകോണം, തുടങ്ങിയവർ നേതൃത്വം നൽകി


എംഎം  ടവറിൽ കൂടിയ സ്വദേശാഭിമാനി കൾച്ചറൽ സെന്ററിന്റെ സ്വദേശാഭിമാനി നാടുകടത്തൽ ദിനാചരണം കെ.മുരളീധരൻ എം.പി
ഉത്‌ഘാടനം ചെയ്തു .അധികാരകേന്ദ്രങ്ങളുടെ സമ്മർദം മാധ്യമരംഗത്ത് തുടരുന്നതായി കെ.മുരളീധരൻ എം.പി. പറഞ്ഞു. എന്നാൽ, സമ്മർദങ്ങൾക്കു വഴങ്ങാതിരിക്കാനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോഹ്യ കൾചറൽ സെന്ററിന്റെ സ്വദേശാഭിമാനി അനുസ്മരണം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബെൻസർ, ഡി.ജെ.വിജയൻ, ശാസ്താംതല ശശി, ബി.ലത, വനജകുമാരി, ജെ.ലാലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു..
ഫ്രാൻ നടത്തിയ സ്വദേശാഭിമാനി അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാ വീട്ടിൽ സ്വദേശാഭിമാനി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എൻ.ആർ.സി.നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, ജോസ് ഫ്രാങ്ക്ളിൻ, ആർ.അജിത, കൗൺസിലർ കൂട്ടപ്പന മഹേഷ്, മണലൂർ ശിവപ്രസാദ്, ആറാലുംമൂട് ജിനു, എം.രവീന്ദ്രൻ, എം.ശീകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
 നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘സ്വദേശാഭിമാനിയും മാധ്യമ സംസ്കാരവും’ എന്ന വിഷയത്തിൽ ശ്രീ നാരായണ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എം.എ.സിദ്ധിഖ് പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും നടത്തി.



ഫോട്ടോ ; 1 .     ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞ സ്വതന്ത്ര പത്രപ്രവർത്തകൻറെ  
നാടു കടത്തൽ ; രേഖാചിത്രം ;

2 . കൃഷ്‌ണൻ കോവിൽ ജംഗ്ഷനിലെ ,
സ്വദേശാഭിമാനി പാർക്കിൽ   പത്രപ്രവർത്തകപത്രപ്രവർത്തക കുലപതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ  നാടു കടത്തൽ  ദിനാചരണം 

أحدث أقدم