ജനറൽ ആശുപത്രിയോ ട് ഉള്ള അവഗണന അവസാനിപ്പിക്കണം .ബിജെപി


 ജനറൽ ആശുപത്രിയോ ട് ഉള്ള അവഗണന

 അവസാനിപ്പിക്കണം .ബിജെപി 

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയോ ട് ഉള്ള അവഗണന
 അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് ബിജെപി കൗൺസിൽ മാരുടെ മാർച്ച്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ  വിവിധ ഇടങ്ങളിലായി മൂന്ന് ജനറേറ്ററുകൾ ഉണ്ടായിട്ടും ഇവയൊന്നും പ്രവർത്തിപ്പിക്കാതെ ഓപ്പറേഷനുകൾ മാറ്റിവെച്ചുo ഇഷ്ടക്കാർക്ക് ഓപ്പറേഷൻ തരപ്പെടുത്തിയും സൂപ്രണ്ടും
 ആശുപത്രി ജീവനക്കാരും  ചേർന്ന് നടത്തുന്ന ഹീന പ്രവർത്തികൾക്ക്
 അറുതി വരുത്തണമെന്ന്
 ബിജെപി കൗൺസിലർമാർ അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു.
 ഇപ്പോഴുള്ള ഓപ്പറേഷൻ തീയേറ്ററിനോട് ചേർന്ന്  ജനറേറ്റർ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ ആയിട്ട് വർഷങ്ങളായി. ജനൽ ആശുപത്രിയിൽ  സൂപ്രണ്ട് നോക്കുകുത്തിയായി ഇരിക്കുന്നതല്ലാതെ  സമയബന്ധിതമായി ആവശ്യമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സൂപ്രണ്ട്
 ശ്രമിക്കുന്നില്ല എന്ന്  പ്രതിഷേധക്കാർ പറഞ്ഞു. ജനറേറ്ററിന്റെ ബാറ്ററി കേടായിട്ടും നാളിതുവരെ റീപ്ലേസ് ചെയ്യാനോ  സർവീസ് ചെയ്യാനോ
 താൽപര്യം കാണിക്കുന്നില്ല. ഇങ്ങനെയുള്ള ഒരാൾ സുപ്രണ്ട്  ആയി
ഇരി  ക്കേണ്ട കാര്യമുണ്ടോ എന്നും ബിജെപി സംഘം ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വൈദ്യുതി
മുടക്കത്തിനു കാരണം ഭരണത്തിലെ
കഴിവുകേട് തന്നെ. ആശുപത്രിയിൽ
 മതിയായ യോഗ്യതയില്ലാത്ത ഇലക്ട്രീഷ്യന്മാരെയാണ് നിയമിച്ചിരിക്കുന്നത്ഇവർക്ക്. പരിജ്ഞാനം ഇല്ലന്നു മാത്രമല്ല. ഇലക്ട്രീഷ്യന്മാർ പറയുന്നതാണ് സൂപ്രണ്ട്   മുഖവിലയ്ക്കെടുക്കുന്നത്.
 കെഎസ്ഇബിയുടെ  ലൈനിലെ തകരാർ കാരണമാണ് ആശുപത്രിയിലെ മിനി  സബ്സ്റ്റേഷൻ പ്രവർത്തിക്കാത്തതെന്ന്  ജില്ലാ പഞ്ചായത്തിലെ  എൻജിനീയർമാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
 നെയ്യാറ്റിൻകര നഗരസഭ കൗൺസിലർമാരായ  മഞ്ചാത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ഷിബു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.  അടിയന്തരമായി വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിന് അറുതി വരുത്തിയില്ലെങ്കിൽ  കൂടുതൽ പേരെ അണിനിരത്തി സമരo ശക്തമാക്കുന്ന നേതാക്കൾ അറിയിച്ചു.


أحدث أقدم