പങ്കാളിത്തപെൻഷൻ; പിൻവലിക്കും ;LDFവാക്കു പാലിക്കണം


 പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ വാക്ക് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ തുടർഭരണത്തിന്റെ ഗർവ്വിൽ ക്ഷാമബത്ത കുടിശിക, ശമ്പളപരിഷ്കരണകുടിശ്ശിക, ലീവ് സറണ്ടർ പുനസ്ഥാപിക്കൽ, മെഡിസപ്പ് അപാകത പരിഹരിക്കൽ എന്നിവയിലുൾപ്പടെയുള്ള നിഷേധാത്മക നിലപാട് സംസ്ഥാന സിവിൽ സർവീസ് മേഖലയോടുള്ള വെല്ലുവിളിയായി മാത്രമെ കണക്കാക്കനാകൂ. സ്വതന്ത്രവും നിഷ്പക്ഷവുമാകേണ്ട ഭരണസംവിധാനത്തെ നവകേരളസദസിന്റെ മറവിൽ തദ്ദേശ -സഹകരണ സ്ഥാപനങ്ങളുടെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള തനത് ഫണ്ട്‌ ഉൾപ്പടെ ചോർത്തിയെടുത്ത് നിരാലംബംരായ ക്ഷേമപെൻഷൻകാരെയും സാധാരണക്കാരെയും കർഷകരെയും തൊഴിലാളികളെയും നിത്യപട്ടിണിയിലാഴ്ത്തി ആഡംബരപൂരിതവും വില കുറഞ്ഞതുമായ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് ജനാതിപത്യത്തിന് ഭൂഷണമല്ല.കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ. ജി. ഒ. യു.)നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ബിജുരാമചന്ദ്രൻ അഭിപ്രായപ്പെട്ടു.


 പ്രസിഡന്റ്‌ പി. എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന  സെക്രട്ടറി ഡോ. ആർ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ ആർപ്പിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ്‌ നിസാമുദ്ദിൻ.എ, ജില്ലാസെക്രട്ടറി എസ്. ഹാഷിം, ജില്ലാട്രഷറർ എസ്. ഒ. ഷാജികുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ നൗഷാദ്. എസ്, ഡോ. ജി. പി.പത്മകുമാർ, ഡോ. ഷാജിപ്രഭ,ജില്ലാ ഭാരവാഹികളായ ഐ. എൽ. ഷെറിൻ,  എസ്. ഷിജു,  വിബിൻ.വി, അനിൽകുമാർ. പി, ,വി. സി. ഷിബുഷൈൻ,  കെ.ബിജു, സൂര്യജിത്ത്‌. എം. എസ്.എന്നിവർ സംസാരിച്ചു.


ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി പി. എസ്. അനിൽകുമാർ (പ്രസിഡന്റ്), അജു. എ. ഒ., ആതിര ജി. വിജയ് (വൈസ് പ്രസിഡന്റുമാർ ), സൂര്യജിത്ത്‌.എം. എസ്. (സെക്രട്ടറി ), മിനിലോറൻസ്. എൽ, ഗിരീഷ്‌കുമാർ (ജോയിന്റ് സെക്രട്ടറിമാർ ), അഹമ്മദ് സബീർ (ട്രഷറർ ),ഷീല. ഒ (വനിതാഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു

أحدث أقدم