സി ഒ എ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി.


 

തിരുവനന്തപുരം; ജില്ലയിലെ ആദ്യ   മേഖല സമ്മേളനം നേമം മേഖല സമ്മേളനത്തോടു കൂടി ആരംഭിച്ചു ... മൂന്നിന് ഈസ്റ്റ്‌ മേഖല, നാലിന് വെസ്റ്റ് മേഖല ,  ഒൻപതിന് ബാലരാമപുരം,  പത്തിന് ആറ്റിങ്ങൽ, പതിനൊന്നിന്  കല്ലറ... പതിനാറിന് നെടുമങ്ങാട് എന്നീ ദിവസങ്ങളിലാണ് മേഖല സമ്മേളനങ്ങൾ നടക്കുന്നത്. ജില്ലാ സമ്മേളനം   14, 15 തീയതികളിൽ പാപ്പനംകോട് വച്ച് നടക്കുംനേമം മേഖലാ സമ്മേളനം പൂജപ്പുര ശബരി പാർക്ക് ഹോട്ടലിൽ വച്ച് സി ഒ എ സംസ്ഥാന സെക്രട്ടറി നിസാർ കോയപറമ്പിൽ ഉത്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ആർ കെ രതീഷ് അദ്ധ്യക്ഷനായ പരിപാടിയിൽ ജോയിന്റ് സെക്രട്ടറി എച്ച് എം സാജു സ്വാഗതം പറഞ്ഞു. സി ഒ എ സംസ്ഥാന കമ്മറ്റിയംഗം സതീഷ്കുമാർ ,ജില്ല പ്രസിഡന്റ് വി ഐ സന്തോഷ്, സംഘടന നേതാക്കളായ കമാൽകുട്ടി, സജിത് രാജ്,റൂഫസ്ജോസഫ് ,ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

أحدث أقدم