രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്തു

 

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ്  ആയിരുന്ന മോഹനകുമാരൻ നായർ (62) ആത്മഹത്യ ചെയ്തു

 അമ്പൂരി - തേക്ക്പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

ഇയാൾ ഒളിവിൽ ആയിരുന്നു.

ഇവിടെ ഇയാൾക്ക് രണ്ട് റിസോർട്ട് ഉണ്ട്.

ഒന്ന് ലീസിന് കൊടുത്തിരിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ചേർന്ന് നിരവധി സമരമാണ് നടത്തി വരുന്നത്. 34 കോടി രൂപയുടെ തട്ടിപ്പ് സഹകരണ വകുപ്പിൻ്റെ 65 ആം വകുപ്പ് പ്രകാരം അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടി രൂപയുടെ തിരിമറി നടത്തിയതായി  ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബോർഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യുവാനുള്ള നടപടികൾ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും  ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല. 500ഓളം നിക്ഷേപകർ ആണ് 

168 പരാതികൾ അരുവിക്കര പോലീസിന് നൽകിയിട്ടുണ്ട്


കഴിഞ്ഞ ദിവസം ഭിന്നശേഷി ക്കാരെ കൊണ്ട് വന്ന് പ്രതിഷേധം നടത്തിയിരുന്നു.

أحدث أقدم